ഇൻസ്റ്റാഗ്രാമിന് പിന്നാലെ ട്വീറ്റ് സ്കെഡ്യൂൾ ചെയ്തു വയ്ക്കാനുള്ള ഓപ്‌ഷൻ ട്വിറ്റർ പ്ലാറ്റ്‌ഫോമിലും വരുന്നു എന്ന് റിപ്പോർട്ടുകൾ. സോഷ്യൽ മീഡയ കമ്പനികൾക്കും, വ്യക്തികൾക്കും ഉപകാരപ്പെടുന്നതാണ് പുതിയ മാറ്റം. വെബ് പ്ലാറ്റ്ഫോമിൽ ആയിരിക്കും ഇത് നിലവിൽ വരുക. നിലവിൽ ട്വീറ്റ് ഡക്ക് പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ വഴിയേ സ്കെഡ്യൂളിങ് സാധ്യമാകൂ.
വെബ് ആപ്ലിക്കേഷനിൽ സ്കെഡ്യൂളിങ് നിലവിൽ വരുന്നതോടെ ഒരുപാട് പേർക്ക് അത് ഗുണം ചെയ്യും. തേർഡ് പാർട്ടി ആപ്പുകളുടെ ഇന്റർഫേസ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും സാഹിക്കേണ്ടതുമില്ല. ഈ ഫീച്ചർ എന്നുമുതൽ നിലവിൽ വരുമെന്നത് പറഞ്ഞിട്ടില്ല എങ്കിലും ഉടൻ തന്നെ പ്രതീക്ഷിക്കാം എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.