അതിഭയങ്കരമായ ചൂട് ഫ്രാൻസിൽ ഇതുവരെ കവർന്നത് 1435 ജീവനുകൾ. ഫ്രാൻസിന്റെ ആരോഗ്യമന്ത്രിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ കണ്ടതിൽ ഏറ്റവും കൂടിയ ചൂടാണ് ജൂൺ മാസത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്, 46 ഡിഗ്രി! തലസ്ഥാനമായ പാരിസിലും ചൂടിന് കുറവില്ല ഏതാണ്ട് 42 ഡിഗ്രിയായിരുന്നു അവിടെ ചൂട്.
മുൻകരുതലുകൾ കൃത്യ സമയത്ത് എടുത്തില്ലായിരുന്നു എങ്കിൽ ഏതാണ്ട് പതിന്മടങ്ങ് വർദ്ധിക്കുമായിരുന്നു എന്നാണ് സർക്കാർ പറയുന്നത്. 2003 ലെ കൊടും ചൂടിൽ ഒരുപാട് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മനുഷ്യരെ മാത്രമല്ല, സ്പെയിനിലെ കാട്ടുതീയ്ക്കും ചൂട് തന്നെയാണ് കാരണം.