ജയസൂര്യയ്ക്ക് വീഴ്ചയിൽ പരിക്ക്

0
498

തുടർച്ചയായ 10 ദിവസത്തെ ഷൂട്ടിൽ തളർന്നു വീണ നടൻ ജയസൂര്യക്ക് തലയിൽ ചെറിയ മുറിവ്. പൂരം എന്ന മാസ്സ് ആക്ഷൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് താരം കുഴഞ്ഞു വീണത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ജയസൂര്യയുടെ പരിക്കുകൾ സാരമുള്ളതല്ല.

സംഗീത സംവിധായകൻ രതീഷ് വേഗയാണ് പൂരം സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും ഒരുക്കുന്നത്. കഴിഞ്ഞ 10 ദിവസമായി ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്തു വരികയായിരുന്നു അണിയറ പ്രവർത്തകർ. താരം സുഖം പ്രാപിക്കാൻ സമയമെടുക്കും എന്നതിനാൽ 5 ദിവസത്തേക്ക് ഷൂട്ടിങ് മാറ്റി വച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here