മനുഷ്യരിൽ അധികം കാണപ്പെടുന്ന ക്യാൻസറുകളിൽ മൂന്നാം സ്ഥാനമാണ് ശ്വാസകോശ ക്യാൻസറിന് ഉള്ളത്. ഏറ്റവും അധികം മനുഷ്യരെ കൊല്ലുന്നതും ഇത് ഒട്ടും പിന്നിലല്ല. അസുഖം ബാധിച്ചവരിൽ 9 ശതമാനം മാത്രമാണ് രോഗം നിർണ്ണയിക്കപ്പെട്ടതിന് ശേഷം 5 വർഷത്തിലധികം ജീവിക്കുക! രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ വൈകുന്നതാണ് ഇതിന്റെ യഥാർത്ഥ കാരണം.
സ്‌കോട്ടലാന്റിൽ പന്ത്രണ്ടായിരത്തോളം വരുന്ന രോഗസാധ്യതയുള്ള മനുഷ്യരിൽ നടത്തിയ പരീക്ഷണത്തിൽ ബ്ലഡ് ടെസ്റ്റ് നടത്തിയവരിൽ നേരത്തെ രോഗത്തെ തിരിച്ചറിയുന്നതായി കണ്ടെത്തി. ശരീരത്തിന്റെ പ്രതിരോധ സംവിധാനം താനേ നിർമ്മിക്കുന്ന, ക്യാൻസർ സെല്ലുകളെ ശക്തമായി ചെറുക്കുന്ന ഓട്ടോ ആന്റിബോഡീസിനെ കണ്ടെത്തിയാണ് ഈ പ്രത്യേക ടെസ്റ്റ് നടത്തുന്നത്. CDT ലങ് ടെസ്റ്റ് നടത്തിയവരിൽ 42 ശതമാനത്തോളം പേരെ ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞപ്പോൾ, സാധാരണ ടെസ്റ്റിൽ 26 ശതമാനം മാത്രമായിരുന്നു തിരിച്ചറിഞ്ഞത്. വരും കാലങ്ങളിൽ രോഗനിർണയം ആദ്യമേ നടത്തി മികച്ച ചികിത്സയിലൂടെ ഒരുപാട് ജീവനുകൾ രക്ഷിച്ചെടുക്കാം എന്ന പ്രതീക്ഷിയാണ് ഗവേഷകർ.