ബുക്കർ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരൻ അരവിന്ദ് അഡിഗയുടെ വൈറ്റ് ടൈഗർ എന്ന നോവലിന്റെ നെറ്റ് ഫ്ലിക്സ് അഡാപ്റ്റേഷനിൽ മുൻ ലോകസുന്ദരി പ്രിയങ്ക ചോപ്രയും, രാജ്കുമാർ റാവുവും പ്രധാന വേഷം കൈകാര്യം ചെയ്യും. നെറ്റ്ഫ്ലിക്സ് നിർമ്മാണം നിർവ്വഹിക്കുന്ന പ്രോജക്റ്ററിൽ പ്രിയങ്ക എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആവും. വർഷാവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ത്യയിൽ ആരംഭിക്കും. 99 ഹോംസ്, ഫാരൻഹീറ്റ് 451 എന്നിവ ഒരുക്കിയ റാമിൻ ബഹ്റാനിയുടേതാണ് സംവിധാനവും, തിരക്കഥയും.
ഒരു ലോക്കൽ ചായ കടയിലെ ജീവനക്കാരൻ എന്ന നിലയിൽ നിന്ന് നഗരത്തിലെ സംരംഭകൻ എന്ന നിലയിലേക്കുള്ള ഒരാളുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം.