ചൈന ആസ്ഥാനമായിട്ടുള്ള ആലിബാബ കമ്പനിയുടെ ചെയർമാൻ സ്ഥാനം ജാക്ക് മാ നാളെ ഒഴിയും. 460 ബില്യൺ ഡോളർ മൂല്യമുള്ള ആഗോള ഇകോമേഴ്സ് ഗ്രൂപ്പായി ആലിബാബയെ വളർത്തിയതിൽ ജാക്ക് മായുടെ പങ്ക് ചെറുതൊന്നുമല്ല.
ചൈനയിലെ ഏറ്റവും ധനികനായ വ്യക്തി കൂടിയാണ് ജാക്ക് മാ. എൺപതിനായിരത്തോളം വരുന്ന ആളുകൾക്ക് ഇരിക്കാവുന്ന ഹാങ്സു ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ വിപുലമായ ആഘോഷങ്ങളാണ് ഫെയർവെൽ പാർട്ടിക്ക് ഒരുക്കിയിരിക്കുന്നത്. നാളെ ജാക്ക് മായ്ക്ക് 5 വയസ്സ് തികയുന്ന ദിവസം കൂടിയാണ്. ജാക്ക് തിരഞ്ഞെടുത്ത ഴാങ് ആയിരിക്കും ഇനി ഈ ഭീമൻ കമ്പനിയെ മുന്നോട്ട് നയിക്കുക.