ആസിഡ് അറ്റാക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്, ഈയിടെ നമ്മൾ സിനിമയിലൂടെയും അത് നമ്മൾ കണ്ടുകഴിഞ്ഞു. ഒരിക്കലും പഴയപോലെ ആക്കാൻ സാധിക്കാത്ത വിധം നമ്മുടെ രൂപത്തെ മാറ്റും, ചിലപ്പോൾ കാഴ്ചയെ അപഹരിക്കും. അതുപോലെ ഒരുപാട് മുറിവുകൾ മനസ്സിന്ന് ശരീരത്തിനും സമ്മാനിക്കും.
എന്നാൽ ആസിഡ് അറ്റാക്കിനെ അതിജീവിച്ച് 20 വർഷങ്ങൾക്ക് ശേഷം അന്ന് നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുത്തിരിക്കുകയാണ് ജെയിംസ് ഓബ്രിയൻ. കഴിഞ്ഞ 18 മാസത്തെ പരിശ്രമത്തിന് ശേഷമാണ് ഒബ്രിയന് കാഴ്ച തിരിച്ചു കിട്ടിയത്. ലണ്ടനിലെ മൂർഫീൽഡ് നേത്രാശുപത്രിയിലായിരുന്നു ജെയിംസ്. സ്റ്റെം സെൽ ചികിത്സയിലൂടെ സ്‌കാർ ടിഷ്യൂവിനെ റീപ്ലേസ് ചെയ്താണ് കാഴ്ച തിരിച്ചു ക്കണ്ടുവന്നത്. ആസിഡ് അറ്റാക്ക് മൂലം കാഴ്ച തിരിച്ചു കിട്ടില്ലെന്ന് കരുതി ഇരിക്കുന്ന ഒരുപാട് ആളുകൾക്ക് ആശ്വാസമാകുക കൂടിയാണ് ഈ വാർത്ത.