അഭിനയിക്കുന്ന സിനിമകൾ കൊണ്ടു മാത്രമല്ല, എടുക്കുന്ന ശക്തമായ നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ സൃഷ്ടിച്ച താരമാണ് ആമിർഖാൻ. മീടൂ മൂവ്മെന്റ് ശക്തിപ്രാപിച്ച സമയത്ത് അതിൽ ഉൾപ്പെട്ടവരുമായി സഹകരിക്കില്ലെന്ന് നിലപാടെടുത്ത ഖാൻ, ഇപ്പോൾ പണ്ട് പിന്മാറിയ അതേ പ്രോജക്റ്റിലേക്ക് അതേ സംവിധായകനുമായി സഹകരിക്കാൻ തയ്യാറാകുന്നു.
ടിസീരീസ് ഒരുക്കുന്ന ഗുൽഷൻ കുമാറിന്റെ ആത്മകഥ പ്രമേയമാകുന്ന Mogul എന്ന ചിത്രത്തിലാണ് അഭിനയിക്കാൻ ആമിർ തയ്യാറാക്കുന്നത്. സുഭാഷ് കപൂറാണ് ചിത്രത്തിന്റെ സംവിധായകൻ. 2014 വർഷത്തിൽ ഗീതിക ത്യാഗി കപൂറിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുകയും, പരാതിയിൽ കപൂറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ടുതന്നെ ആമിർ ആദ്യം പ്രോജക്റ്റിൽ നിന്ന് പിന്മാറിയിരുന്നു.
താൻ കാരണം ഒരാൾക്ക് ജോലി ചെയ്യാൻ പറ്റാത്ത വരുന്നത് കഷ്ടമാണ് എന്നും, കപൂറുമായി കൂടെ ജോലി ചെയ്ത പത്തോളം സ്ത്രീകളുമായി സംസാരിച്ച ശേഷമാണ് നിലപാട് മാറ്റിയതെന്നാണ് ആമിർ ഖാന്റെ വാദം. എന്നാൽ ആരോപണം ഉന്നയിച്ച്, കേസ് നൽകിയ ത്യാഗിയുമായി ആമിർ സംസാഹിച്ചിട്ടില്ല എന്നതാണ് ആശ്ചര്യകരമായ വസ്തുത. എന്തായാലും ആമിറിന്റെ ഈ മനംമാറ്റം ഇതിനോടകം ചർച്ചയായിട്ടുണ്ട്.