ആപ്പിളിന്റെ സ്‌ട്രീമിംഗ്‌ സർവ്വീസ് 5 ഡോളറിന്

0
540

ഐഫോൺ അവതരിപ്പിക്കുന്ന ചടങ്ങിൽ ആപ്പിൾ ഒരുക്കിയ സർപ്രൈസ് ആയിരുന്നു ആപ്പിൾ സ്‌ട്രീമിംഗ്‌ സർവ്വീസിന്റെ വരിസംഖ്യ. മാസം 5 ഡോളർ ആയി പ്രഖ്യാപിച്ചതോടെ നെറ്റ്ഫ്ലിക്സ്, ആമസോൺ, ഡിസ്‌നി പോലുള്ളവർക്ക് വൻ അടിയാണ് ആപ്പിൾ നൽകിയത്. നവംബർ മാസത്തോടെ നൂറിലധികം രാജ്യങ്ങളിൽ ഈ സേവനം ലഭ്യമായി തുടങ്ങും. മാത്രവുമല്ല ഐഫോൺ വാങ്ങുന്ന കസ്റ്റമേഴ്സിന് ഒരു കൊല്ലം സൗജന്യ സബ്സ്ക്രിപ്ഷനും ആപ്പിൾ ഓഫർ ചെയ്തിട്ടുണ്ട്.

ഐഫോണിന്റെ പുതിയ 3 വേരിയന്റിനൊപ്പം ആപ്പിൾ വാച്ചും, പുതിയ ഐപാഡും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആപ്പിൾ ടിവി സബ്സ്ക്രിപ്ഷൻ മാസം 99 രൂപയായിരിക്കും എന്നാണ് ലഭ്യമായ വിവരം. മാത്രവുമല്ല 7 ദിവസത്തെ ഫ്രീ ട്രയലും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here