മനുഷ്യക്കടത്ത് നിരോധിച്ചിട്ടുണ്ട് എങ്കിലും ഇപ്പോഴും അത് പല രാജ്യങ്ങളിലേക്ക് തുടർന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം യുഎഇയിലേക്ക് യാതൊരു വിധ രേഖകളും ഇല്ലാതെ രഹസ്യമായി കടക്കാൻ ശ്രമിച്ച സ്ത്രീകൾ അടക്കമുള്ള 18 പേരെയാണ് അബുദാബി പോലീസ് പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അൽ ഐൻ കസ്റ്റംസും, അബുദാബി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മനുഷ്യക്കടത്ത് പിടികൂടിയത്. ട്രക്കിന്റെ ഉള്ളിൽ രഹസ്യ അറയുണ്ടാക്കി അതിൽ തിങ്ങി ഞെരുങ്ങിയാണ് ആളുകൾ കടക്കാൻ ശ്രമിച്ചത്. കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.