ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്നതും, ഏറ്റവും അധികം പ്രേക്ഷകരുള്ളതുമായ ക്വിസ് പരിപാടിയാകും അമിതാബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗാ കരോർപതി. ബോളിവുഡിലെ ഹിറ്റ് മേക്കറായ കരൺ ജോഹറും ഈ പരിപാടിയുടെ വലിയ ആരാധകനാണ്.
ഇന്നലെ ഉത്തർ പ്രദേശിൽ നിന്നുള്ള 19 വയസ്സുള്ള പൈലറ്റായ ഹിമാൻഷു ആയിയുന്നു ഹോട്ട് സീറ്റിൽ. 50 ലക്ഷം നേടിയ ശേഷം, ഒരു കോടിയുടെ ചോദ്യമായി വന്നത്. ഉപനിഷത്തുകളുടെ പേർഷ്യൻ വിവർത്തനമായ സിർ ഇ അക്ബർ ആരുടേതാണ് എന്നതായിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ട് സഹിതം ഉത്തരം എനിക്കറിയാമെന്ന് പറഞ്ഞാണ് കരൺ ട്വീറ്റ് ചെയ്തത്.
ലിങ്ക്: https://twitter.com/karanjohar/status/1171450276890341377?s=19
അതിന്റെ കാരണം മുഗൾ രാജവംശത്തെ ആസ്പദമാക്കി കരൺ സംവിധാനം ചെയ്യുന്ന തക്ത് എന്ന സിനിമയാണ്. ഷാജഹാന്റെ മൂത്തമകൻ ദാരഷിക്കോ ആയി എത്തുന്ന, നായക കഥാപാത്രം ചെയ്യുന്ന രൺവീർ സിങ്ങിനെയും കരൺ ടാഗ് ചെയ്തിരുന്നു. ആലിയഭട്ട്, കരീന കപൂർ, ജാൻവി കപൂർ, അനിൽ കപൂർ, വിക്കി കൗശൽ മുതലായ വൻ താരനിര ചിത്രത്തിലുണ്ട്.
മത്സരത്തിൽ ഒരു കോടിയുടെ ഈ ചോദ്യത്തിൽ നിന്ന് പിന്മാറിയ ഹിമാൻഷു 50 ലക്ഷം സ്വന്തമാക്കി, പിന്മാറിയ ശേഷം ഹിമാൻഷു ഊഹിച്ച ഉത്തരം കൃത്യമായിരുന്നു.