തനിക്കുള്ള വരനെ തിരഞ്ഞെടുക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നതായി അന്തരിച്ച ശ്രീദേവിയുടെ മകൾ ജാൻവി. ബ്രൈഡ്സ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജാൻവി മനസ്സ് തുറന്നത്. പുരുഷന്മാരെ കുറിച്ചുള്ള തന്റെ ധാരണകൾ തെറ്റാണെന്ന് അമ്മ വിശ്വസിച്ചിരുന്നു എന്നും, അതുകൊണ്ട് താൻ വിവാഹം ചെയ്യാൻ പോകുന്ന ആളിനെ അമ്മ തന്നെ തിരഞ്ഞെടുക്കും എന്ന് ശ്രീദേവി പറഞ്ഞിരുന്നതായാണ് ജാൻവി പറയുന്നത്.
പക്ഷേ അതിനൊന്നും കാത്ത് നിൽക്കാതെ കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ ശ്രീദേവി നമ്മളോട് വിടപറഞ്ഞു. ജീവിത പങ്കാളിയായി വരുന്ന ആൾ എങ്ങനെയാകണം എന്നതിനെ കുറിച്ചും ജാൻവി മനസ്സ് തുറന്നു. പങ്കാളി അയാളുടെ കർമ്മ മേഖലയെ പാഷനായി കൊണ്ട് നടക്കുന്ന ആളാകണം, അതിൽ മികവ് തെളിയിക്കണം, അയാളിൽ നിന്ന് പുതിയത് എന്തെങ്കിലും പഠിക്കാൻ കഴിയണം ഒപ്പം തന്നെ എക്സൈറ്റ് ചെയ്യിക്കുന്ന എന്തെങ്കിലും അയാളിൽ വേണം. ഇത്രയുമാണ് ജാൻവിയുടെ സ്വപ്നങ്ങൾ. വിവാഹം തിരുപ്പതിയിൽ ആചാരപ്രകാരം നടത്തണമെന്നാണ് ജാൻവിയുടെ ആഗ്രഹം. കരൺ ജോഹർ ഒരുക്കിയ ധടക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുക കൂടി ചെയ്തിട്ടുണ്ട് ജാൻവി.