നല്ലൊരു മഴക്കാലം കഴിഞ്ഞാൽ റോഡും പാടവും കണ്ടാൽ ഒരുപോലിരിക്കും. കുഴികളിൽ വാഴ വച്ചും മറ്റുമുള്ള പ്രതിഷേധങ്ങൾ നമ്മൾ കാണുന്നതുമാണ്. എന്നാൽ ഇപ്പോൾ പ്രതിഷേധത്തിന് പുതിയ വഴികൾ തേടുകയാണ് ജനം. കൊച്ചിയിൽ ഫോട്ടോഷൂട്ട് നടന്നപ്പോൾ ഒരിടത്ത് ഞാറു നടൽ ആയിരുന്നു. എന്നാലിപ്പോൾ അതും കടന്ന് സദ്യ വിളമ്പലിൽ എത്തിയിരിക്കുകയാണ് ഒരു കൂട്ടം നാട്ടുകാർ.
ഉത്രാട ദിനത്തിലാണ് ഇവർ നടുറോഡിൽ നല്ല വാഴയില ഇട്ട് സദ്യ വിളമ്പി പ്രതിഷേധിച്ചത്. ഐഎൻടിയുസി നായരമ്പലം കമ്മറ്റിയാണ് വ്യത്യസ്തമായ ഈ പ്രതിഷേധത്തിന് പിന്നിൽ. നെടുങ്ങാട് ഹെർബർട്ട് പാലത്തിന്റേയും, അപ്രോച്ച് റോഡിന്റേയും ദുരവസ്ഥ കണ്ടാണ് ഇത്തരത്തിലൊരു പ്രതിഷേധം സങ്കടിപ്പിച്ചത്.