ഇതുവരെ ഉമ്മവച്ചത് തവളകളെ, തപ്സി

0
731

ഗെയിം ഓവർ, ബേബി പോലുള്ള പടങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് തപ്സി. സഹോദരി ഷാഗുൺ പന്നുവുംo ഒന്നിച്ചുള്ള ഒരു അഭിമുഖത്തിൽ ഇപ്പോൾ താൻ പ്രണയത്തിലാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. കാമുകൻ നടനോ, ക്രിക്കറ്റ് താരമോ അല്ലെന്നും ഇവിടുള്ള ഒരാളല്ല എന്നും തപ്സി വ്യക്തമാക്കി. കുട്ടികൾ വേണമെന്ന് തോന്നുന്ന സമയത്തേ വിവാഹത്തെ കുറിച്ച് ചിന്തിക്കൂ എന്നും, ലളിതമായ വിവാഹ ചടങ്ങിനോടാണ് താല്പര്യം എന്നും തപ്സി പറഞ്ഞു.

ജീവിത പങ്കാളിയെ കണ്ടെത്തിയതിൽ തപ്സി തന്നോട് നന്ദി പറയണമെന്നും, താനാണ് അതിന് കാരണക്കാരി എന്നും ഷാഗുൺ പറഞ്ഞു. മുൻപ് ഉണ്ടായിരുന്നവർ ഒന്നും അത്ര നല്ലവരായിരുന്നില്ല എന്ന കമന്റിന് ഇതുവരെ താൻ ഉമ്മ വച്ചത് തവളകളെ ആയിരുന്നു എന്നാണ് തപ്സി മറുപടി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here