സംഗീത റിയാലിറ്റി ഷോയിലൂടെയും, അതിന് ശേഷം അനുജത്തിക്കൊപ്പം ഉള്ള വ്ലോഗിലൂടെയും ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതയാണ് അമൃത സുരേഷ്. ചലച്ചിത്ര താരം ബാലയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ അമൃതക്ക് ഒരു മകളുണ്ട്.
സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുള്ള താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് സ്റ്റോറിയാണ് ആരാധകർക്കിടയിൽ ആശങ്കയ്ക്ക് വഴി വച്ചത്. പുതിയ വ്ലോഗ് ഒന്നും പങ്കുവയ്ക്കാത്തതിൽ ക്ഷമ ചോദിച്ചും ഒപ്പം ജീവിതത്തിലെ ഏറ്റവും വിഷമകരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്നും, നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും, സ്നേഹവും, പിന്തുണയും എനിക്കൊപ്പം വേണം എന്നുമായിരുന്നു താരത്തിന്റെ സ്റ്റാറ്റസ്. അതെന്താകും എന്ന ആശങ്കയിലാണ് അമൃതയുടെ ആരാധകർ.