കാമുകിയുമായി സംസാരിച്ച ശേഷം വാട്സാപ്പിൽ ലാസ്റ്റ് സീൻ നോക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നത് തുറന്ന് സമ്മതിക്കുകയാണ് ആസിഫ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് അത്രയ്ക്ക് ഭീകരമല്ലെങ്കിലും താൻ ഇത് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കിയത്.
ഉയരെ എന്ന സിനിമയിൽ ചെയ്ത ഗോവിന്ദ് എന്ന കഥാപാത്രത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് മനപ്പൂർവ്വം ഉയരെ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിന്നതെന്നും ആസിഫ് പറഞ്ഞു. തന്റെ ഉള്ളിലും ഒരു ഗോവിന്ദ് ഉണ്ടായിരുന്നു, ഒരുപാട് പേരുടെ ഉള്ളിലും ഗോവിന്ദ് ഉണ്ടായിരുന്നിരിക്കും എന്നും ആസിഫ് തുറന്നുപറഞ്ഞു.