ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ സ്‌പെഷ്യൽ റെപ്രസന്റേഷൻ വിഭാഗത്തിൽ കൈയ്യടി നേടി ഗീതുമോഹൻദാസ് ഒരുക്കിയ മൂത്തോൻ. നിവിൻ പോളി പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ, റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ജെല്ലിക്കെട്ട് മികച്ച അഭിപ്രായം നേടിയ ശേഷം മൂത്തോനും കൈയ്യടി നേടിയത് മലയാളികൾക്ക് അഭിമാന നിമിഷമായി.
ലയേഴ്‌സ് ഡയസിന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോൻ. അക്ബർ എന്ന കഥാപാത്രമായാണ് നിവിൻ സിനിമയിൽ എത്തുന്നത്. ചിത്രത്തിനായി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് അനുരാഗ് കശ്യപാണ്, പ്രൊഡക്ഷനിലും അനുരാഗ് ഭാഗമാകുന്നുണ്ട്. ഗീതുവിന്റെ ഭർത്താവായ രാജീവ് രവിയുടേതാണ് ക്യാമറ.