പുലിക്കളി, വള്ളംകളി, ഓണത്തല്ല് പോലുള്ള ആചാരങ്ങൾ പോലൊരു ആചാരമാണ് ഓണത്തിന് മലയാളി കുടിച്ച കണക്ക് പുറത്തുവിടൽ. ഇത്തവണയും അതിന് മാറ്റം വന്നിട്ടില്ല, റെക്കോർഡിന്റെ ഗ്രാഫ് മുകളിലേക്ക് തന്നെയാണ് പോകുന്നത്. ഈ എട്ടുദിവസം കൊണ്ട് ബീവറേജ് ഔട്ട്ലെറ്റുകളിൽ നിന്ന് മാത്രം വിറ്റത് 487 കോടിയുടെ മദ്യം! കഴിഞ്ഞ കൊല്ലത്തെ 30 കോടിക്ക് നമ്മൾ പിന്നിലാക്കി. അതിൽ ഉത്രാടദിനത്തിൽ മാത്രം വിറ്റത് 90 കോടിക്ക് മുകളിൽ മദ്യം!
കഴിഞ്ഞ വർഷം ഏറ്റവും അധികം മദ്യം വിറ്റ റെക്കോർഡ് സ്വന്തമായുള്ള ഇരിഞ്ഞാലക്കുട ഇത്തവണയും ചാമ്പ്യൻ പട്ടം നിലനിർത്തി. ഒരു കോടി നാല്പത്തിനാലായിരമാണ് ഇവിടെ മാത്രം വിറ്റത്, കഴിഞ്ഞ കൊല്ലം ഇത് ഒരു കോടി ഇരുപത്തിരണ്ട് ലക്ഷമായിരുന്നു. ആലപ്പുഴ കോടതി ജംഗ്ഷനിലെ ഔട്ട്ലെറ്റ് തൊണ്ണൂറ്റിമൂന്ന് ലക്ഷത്തി അമ്പത്തിയെണ്ണായിരം രൂപയുടെ വില്പനയുമായി തൊട്ടുപുറകിലെത്തി.