ഇന്ത്യയുടെ മുൻ നായകനും, ഇന്ത്യക്ക് വേണ്ടി ലോകകപ്പ് ജയിച്ച ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോണി വിരമിക്കാൻ പോകുന്നു എന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി കോഹ്ലിയുടെ ട്വീറ്റ്. രണ്ടായിരത്തി പതിനാറിൽ ഓസ്ട്രേലിയക്ക് എതിരെ നടന്ന T20 വേൾഡ് കപ്പിനിടക്ക് എടുത്ത ഒരു ചിത്രം ട്വീറ്റ് ചെയ്യുകയും, ആ ഗെയിം ഒരിക്കലും മറക്കാൻ സാധിക്കാത്തതാണെന്നും, ആ രാത്രി സ്പെഷ്യൽ ആയിരുന്നെന്നും, ഈ മനുഷ്യൻ അന്ന് എന്നെ ഫിറ്റ്നസ്സ് ടെസ്റ്റിലേത് പോലെ ഓടിച്ചു എന്നുമാണ് കോഹ്ലി കുറിച്ചത്.
ട്വീറ്റ് ലിങ്ക്: https://twitter.com/imVkohli/status/1172023600649359361?s=19
നോക്ക് ഔട്ട് സ്റ്റേജിലെ ആ മത്സരത്തിൽ, ഇന്ത്യ തുടക്കത്തിൽ വിക്കറ്റ് വലിച്ചെറിയുകയും, പിന്നീട് ക്രീസിൽ ഒന്നുചേർന്ന ധോണിയും, കോഹ്ലിയും ചേർന്ന് ടീമിനെ വിജയിപ്പിക്കുകയുമായിരുന്നു. എന്തായാലും കോഹ്ലിയുടെ ഈ ട്വീറ്റ് ധോണിയുടെ വിരമിക്കൽ ഉടൻ ഉണ്ടാകും എന്ന സൂചനയാണ് നൽകുന്നത് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. വേൾഡ്കപ്പിന് ശേഷം നടന്ന വെസ്റ്റ് ഇൻഡീസ് ടൂറിൽ നിന്ന് ധോണി വിട്ടുനിന്നിരുന്നു.