ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 11 പ്രോ, 11 പ്രോ മാക്സ് മോഡലുകളിലെ ക്യാമറയാണ് ഇപ്പോൾ ചൂടൻ ചർച്ചാ വിഷയം. ഒരൊറ്റ നോട്ടത്തിൽ അടുപ്പ് പോലെയൊക്കെ തോന്നിയേക്കാവുന്ന ഡിസൈനാണ് കമ്പനി നൽകിയിരിക്കുന്നത്. നോബൽ സമ്മാന ജേതാവ് മലാല യൂസഫും ഐഫോണിനെ ട്രോളി രംഗത്ത് വന്നു. തന്റെ വസ്ത്രത്തിൽ ഡിസൈൻ പോലെയാണ് ക്യാമറ എന്നായിരുന്നു മലാലയുടെ ട്വീറ്റ്. ഫോൺ ലോഞ്ച് ചെയ്ത ദിവസം തന്നെ താൻ ഈ വസ്ത്രം ധരിച്ചത് യാദൃശ്ചികമാണോ എന്നും മലാല ചോദിക്കുന്നു.
ട്വീറ്റ് ലിങ്ക്: https://twitter.com/Malala/status/1171528590703202304?s=19
പരന്ന പ്രതലത്തിൽ ദ്വാരങ്ങൾ കാണപ്പെടുമ്പോൾ ഉണ്ടാകുന്ന ട്രൈപ്പോഫോബിയക്കും ഫോണിന്റെ ഡിസൈൻ കാരണമാകുന്നു എന്ന ട്വീറ്റുകളും നിറയുന്നുണ്ട്. നെഗറ്റീവ് ആയാലും, പോസിറ്റീവ് ആയാലും പബ്ലിസിറ്റി കിട്ടുന്നുണ്ട് എന്നത് ആപ്പിളിന് ആശ്വാസം നൽകുന്നുണ്ടാവണം.