ആഢംബരക്കാറായ അറുപത് ലക്ഷം രൂപയുടെ ലക്സസ് സ്വന്തമാക്കി നടനും, സംവിധായകനുമായ സൗബിൻ. ലക്സസിന്റെ ഹൈബ്രിഡ് മോഡലായ ഇഎസ് 300 എച്ച് എന്ന മോഡലാണ് താരം വാങ്ങിയത്.
നടൻ ജയസൂര്യയും നേരത്തേ ലക്സസ് സ്വന്തമാക്കിയിരുന്നു. രണ്ടര ലിറ്റർ പെട്രോൾ എഞ്ചിൻ വരുന്ന ഇഎസ് 300 എച്ച് ലക്സസിന്റെ ഏറ്റവും മികച്ച ശ്രേണിയിൽ ഉൾപ്പെടുന്ന മോഡലാണ്. 9 സെക്കന്റിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിന് കഴിയും.