പ്ലാസ്റ്റിക് കുപ്പിക്കും മൊബൈൽ റീചാർജിനും തമ്മിൽ ഒരു ബന്ധമുണ്ട്. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും, റെയിൽവേ സ്റ്റേഷനുകളെ ഇത്തരം ബോട്ടിലുകളിൽ നിന്ന് മുക്തമാക്കാനും വേണ്ടി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പദ്ധതിയിലാണ് കുപ്പികൾ പൊടിക്കാനുള്ള യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.
ഈ യന്ത്രങ്ങളിലേക്ക് കുപ്പികൾ പൊടിക്കാൻ ഇട്ട് നിങ്ങളുടെ മൈബൈൽ നമ്പർ നൽകിയാൽ റീചാർജ് ഫ്രീയായി ലഭിക്കും. ആദ്യഘട്ടത്തിൽ 400 മെഷീനുകളാണ് റെയിൽ ബോർഡ് സ്ഥാപിക്കുക. സർക്കാർ വിഭാവനം ചെയ്യുന്ന പ്ലാസ്റ്റിക് മുക്ത ഭാരതത്തിലേക്ക് ഇതുപോലുള്ള നൂതന ആശയങ്ങൾ മുതൽക്കൂട്ടാകും എന്നത് തീർച്ച.