കുറച്ചു നാൾ മുന്നേ ഭീകരമായി നാശം വിതച്ച പ്രളയത്തിന്റെ ഓർമകൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ കൊല്ലത്തിന്റെ കോട്ടങ്ങൾ നേരെയാകും മുന്നേയാണ് വീണ്ടുമൊരെണ്ണം കൂടെ പിന്നാലെ എത്തിയത്. മണ്ണിടിച്ചിലും, വെള്ളം കയറി ഉണ്ടായ നാശങ്ങളും കാരണം സംസ്ഥാനത്തിന് കോടികളാണ് നഷ്ടം.
പ്രളയ ദുരിതാശ്വാസത്തിലേക്ക് എല്ലാവരും ആവുന്നത്ര സംഭാവനകളും നടത്തി. എന്നാൽ വേറിട്ട വഴിയിലൂടെ സംഭാവനത്തുക കണ്ടെത്തി നൽകുകയാണ് തിരൂർ തൃക്കണ്ടിയൂർ സർക്കാർ സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ദക്ഷിണ. ഇതിനായി ദക്ഷിണ അഞ്ഞൂറോളം ചിത്രങ്ങൾ വരയ്ക്കുകയും, അതിന്റെ പ്രദർശനം ഒരുക്കുകയും, അതിൽ നിന്ന് ലഭിച്ച തുക പ്രളയദുരിതാശ്വാസത്തിലേക്ക് നൽകാനാണ് ഈ കൊച്ചുമിടുക്കി ഒരുങ്ങുന്നത്.