കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈറ്റിലേക്കുള്ള ഗോ എയറിന്റെ ആദ്യ വിമാന സർവ്വീസിന് ആരംഭമായി. മുംബൈ ആസ്ഥാനമായുള്ള, കുറഞ്ഞ ചിലവിൽ സർവ്വീസ് നടത്തുന്ന വിമാന കമ്പനിയാണ് ഗോ എയർ.
കേരളത്തിലെ പുതിയ വിമാനത്താവളമായ കണ്ണൂരിനെ മിഡിൽ ഈസ്റ്റ് ഹബ്ബ് ആക്കുന്നതിന്റെ ആദ്യപടിയായാണ് കുവൈത്തിലേക്കുള്ള എയർ സർവ്വീസ്. ഏവർക്കും കൈയ്യിൽ ഒതുങ്ങുന്ന, മിതമായ നിരക്കിൽ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യം കൂടെ ഗോ എയർ കമ്പനിക്കുണ്ട്.