മലർവാടി ആർട്സ് ക്ലബ് പോലുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത നടൻ ഭഗത് മാനുവൽ രണ്ടാമതും വിവാഹിതനായി. ആദ്യ ഭാര്യ ഭാര്യയായ ഡാലിയയിൽ നിന്നും ഭഗത് വിവാഹ മോചനം തേടിയിരുന്നു. ആദ്യ വിവാഹത്തിൽ ഒരു കുഞ്ഞുള്ള ഭഗത് കോഴിക്കോട് സ്വദേശിനിയായ ഷേർളിയെയാണ് വിവാഹം ചെയ്തത്.
വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബിലൂടെ അരങ്ങേറ്റം നടത്തിയ ഭഗത് തട്ടത്തിൻ മറയത്ത്, ആട്, ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.