കാപ്പാന് നിറഞ്ഞ കൈയ്യടി

0
2074

മോഹൻലാലും, സൂര്യയും മുഖ്യ വേഷങ്ങളിൽ എത്തുന്ന കാപ്പാന് തീയ്യറ്ററുകളിൽ നിറഞ്ഞ സ്വീകരണം. മിസ്റ്ററി, ത്രില്ലർ ജോണറിലാണ് കെ.വി. ആനന്ദ് പടം ഒരുക്കിയിരിക്കുന്നത്.ഹാരിസ് ജയരാജ് സംഗീതം ചെയ്ത പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.
വിജയ്ക്കൊപ്പം ജില്ല എന്ന സിനിമ ആയിരുന്നു തമിഴിൽ മോഹൻലാൽ ചെയ്ത അവസാന ചിത്രം.പ്രാധാനമന്ത്രിയുടെ വേഷത്തിലാണ് മലയാളത്തിന്റെ സ്വന്തം ലാലേട്ടനും, കമാന്റോ വേഷം സൂര്യയും കൈകാര്യം ചെയ്യുന്നു എന്നതാണ് ലഭ്യമായ വിവരങ്ങൾ. ഇവരെ കൂടാതെ നടൻ ആര്യയും ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. സയേഷയാണ് ചിത്രത്തിലെ നായിക. അയൻ, മാട്രാൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആനന്ദും, സൂര്യയും ഒന്നിക്കുന്ന ചിത്രം പ്രതീക്ഷകൾ തെറ്റിച്ചില്ല എന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയവർ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here