പടുകൂറ്റൻ ഫ്ലക്സ് വച്ച് അതിൽ അള്ളി കയറി പാലഭിഷേകം വരെ നടത്തുന്ന ആരാധകർക്ക്, പ്രത്യേകിച്ചും അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്ന ആവേശം ഒന്നും ഇപ്പോൾ കാണുന്നില്ല. ഇവർക്ക് ഇതെന്ത് പറ്റി എന്നാവും നിങ്ങൾ ചിന്തിക്കുന്നത്. അതിനൊരു കാരണമുണ്ട്.ആരാധകരോടും, ആരാധക സംഘകടനകളോടും ഫ്ളക്സുകൾ ഒഴിവാക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് തമിഴകത്തെ മുൻ നിര താരങ്ങളായ വിജയ്, സൂര്യ, അജിത്ത് എന്നിവർ. അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് വീണ് യാത്രക്കാരി മരിച്ച സംഭവമാണ് മാറി ചിന്തിക്കാൻ താരങ്ങളെ നിർബന്ധിതരാക്കിയത്. രാഷ്ട്രീയ പാർട്ടികളുടേത് അടക്കം ചെന്നൈയിൽ നിന്ന് മാത്രം 3500 ഫ്ളക്സുകൾ ആണ് മാറ്റിയത്.