ലൂസിഫർ മൂന്ന് ഭാഗങ്ങളിൽ

0
717

മുരളി ഗോപിയുടെ രചനയിൽ, പൃത്വിരാജ് സംവിധായക കുപ്പായമണിഞ്ഞ, മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ നായകനായ, അതുവരെ ഉണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ പഴങ്കഥയാക്കിയ ലൂസിഫറിന് ഇനിയും രണ്ട് ഭാഗങ്ങൾ കൂടി ഉണ്ടാകുമെന്ന് മുരളി ഗോപി.പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് നേരത്തേ ലൂസിഫർ 2 അതായത് എമ്പുരാൻ വരുന്നെന്ന് അണിയറക്കാർ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് 3 ഭാഗങ്ങളുള്ള സീക്വൽ ആയിരിക്കും ഈ ബ്രഹ്മാണ്ഡ സിനിമയെന്ന് പുറത്തു വരുന്ന വിവരം. എന്തായാലും മോഹൻലാൽ ആരാധകർ മാത്രമല്ല, മാസ്സ് സിനിമകൾ ഇഷ്ടപ്പെടുന്ന എല്ലാവരും ഇതിന്റെ ത്രില്ലിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here