ഇന്ത്യൻ കോഫി ഹൗസും, ചായയുണ്ടോ രാജാവേ എന്നുള്ള പ്രയോഗവും അറിയാത്ത അല്ലെങ്കിൽ കേൾക്കാത്ത ഒരു മലയാളി പോലും കാണില്ല.ഇന്ത്യൻ കോഫി ഹൗസ് എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്ന ബിംബങ്ങളിൽ ‘രാജാവും’, കപ്പും സോസറും, ചുവന്ന മസാലയുള്ള ദോശയും ഉണ്ടാകും.ഇപ്പോൾ ഇതാ ആ കൂട്ടത്തിലേക്ക് രാജ്ഞി കൂടെ വരികയാണ്. 6 പതിറ്റാണ്ടിന്റെ ചരിത്രമാണ് ഇതോടെ വഴി മാറുന്നത്.തൃശൂരുള്ള തൊഴിലാളി സഹകരണ സംഘത്തിന്റെ കീഴിലുള്ള സംസ്ഥാനത്തെ നാല് ഇന്ത്യൻ കോഫി ഹൗസ് ശാഖകളിലാണ് ഏഴ് വനിതകൾ ജോലിയിൽ പ്രവേശിച്ചത്. ചാലക്കുടി, കൊട്ടാരക്കര, ചേർത്തല, തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റൽ ശാഖകളിൽ ഇവർ ചുമതലയേറ്റു കഴിഞ്ഞു.