ആയുധധാരികളായ ഭീകരർ എത്തിയെന്ന വിവരത്തെ തുടർന്ന് രാജ്യത്തിന്റെ തലസ്ഥാനത്ത് എങ്ങും കനത്ത ജാഗ്രത. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾക്കെതിരെ ആക്രമണം നടത്താൻ സജ്ജമായി നാലംഗ സംഘം എത്തിയെന്നാണ് വിവരം.
നവരാത്രി ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങി നിൽക്കുന്ന സമയത്ത് ആക്രമണം നടത്തുകയാണ് ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ലക്ഷ്യമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ ലക്ഷ്യമിട്ടാണ് ഭീകരർ എത്തിയിട്ടുള്ളത് എന്നതാണ് ഐബി നൽകുന്ന മുന്നറിയിപ്പ്. ജെയ്ഷെ ഭീകരൻ ഷംഷേർ വാനി എന്നയാളുടെ പേരിലാണ് ഭീഷണി കത്ത് പുറത്തുവന്നിരിക്കുന്നത്.
തലസ്ഥാനമായ ഡൽഹിക്ക് പുറമെ കശ്മീർ, യുപി, പഞ്ചാബ് എന്നിവിടങ്ങളിലെ എയർപോർട്ടുകളിലും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.