ആദിവാസി ഊരുകളിലും വായനയുടെ വസന്തം വിരിയും

0
617

വായനയിലൂടെ അറിവ് വളർത്തുന്നതിന്റെ ഭാഗമായി ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ സഹകരണത്തോടെ ആദിവാസി ഊരുകളിലേക്ക് ചെല്ലുകയാണ് കുടുംബശ്രീയും, ജില്ലാ ലൈബ്രറി കൗണ്സിലും.

അറിവിന്റെ വെളിച്ചം നിറയുന്ന ഈ മഹാനവമി നാളുകളിൽ ആദിവാസി ഊരുകളിൽ ഈ പദ്ധതി വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ.കണ്ണൂർ ആറളം ഫാമിലാണ് വായനക്കൂട്ടം എന്ന പേരിൽ പദ്ധതി നടപ്പിൽ വരുത്തുന്നത്. കണക്കുകൾ പ്രകാരം പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരടക്കം ഏതാണ്ട് 2000 കുടുംബങ്ങൾ നിലവിൽ ഇവിടെ താമസിക്കുന്നുണ്ട്. വായന പകരുന്ന അറിവിലൂടെ ചൂഷണങ്ങൾ തടയുമെന്നും, അവകാശങ്ങൾ നേടിയെടുക്കാൻ ആളുകളെ പ്രാപ്തരാക്കും എന്നുമാണ് അധികാരികൾ പ്രത്യാശിക്കുന്നത്.-

LEAVE A REPLY

Please enter your comment!
Please enter your name here