സെൻസേഷണൽ കേസുകളിലെ പ്രതികൾക്ക് വേണ്ടി ഹാജരാകുക എന്ന സ്ഥിരം പരിപാടി ഇത്തവണയും മുടക്കാതെ ആളൂർ!
ഇത്തവണ കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ ജോളിക്ക് വേണ്ടിയാണ് ആളൂർ ഹാജരാകുന്നത്. ഇതിന്റെ ഭാഗമായി ആളൂരിന്റെ സഹായികൾ കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയെ കണ്ടു.ആളൂർ എത്തിയ ഇന്നുവരെ ആരും പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നില്ല. കേസിലെ പ്രതികളായ ജോളി, പ്രജികുമാർ എന്നിവർക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കുമ്പോഴാണ് നിർണ്ണായക നീക്കം.
ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്‍സന്റെ മൊഴി പയ്യോളി ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തി. ജോളിയുമായി ദീര്‍ഘനേരം സംസാരിച്ചതിന്റെ കാരണം ചോദിച്ചറിയുന്നതിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്.റോയിയുടെ മരണത്തിന് മാത്രമാണ് തെളിവുകൾ ലഭ്യമായിട്ടുള്ളത് അതിനാൽ തന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാം എന്നാണ് അന്വേഷണ സംഘം കണക്കുകൂട്ടുന്നത്.