രസതന്ത്ര വിഭാഗത്തിനായുള്ള നൊബേൽ പുരസ്കാരങ്ങൾ മൂന്ന് പേർ പങ്കിടും. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജോണ്‍ ബി. ഗുഡിനഫ്, സ്റ്റാന്‍ലി വിറ്റിങ്ഹാം, ജപ്പാനിൽ നിന്നുള്ള അകിര യോഷിനോയ്ക്കുമാണ് പുരസ്കാരം.
മൊബൈൽ ഫോൺ, ലാപ്ടോപ്, വാഹനങ്ങൾ മുതലായവയിൽ ഉപയോഗിക്കുന്ന റീചാർജിങ് ബാറ്ററിയായ ലിഥിയം അയോണ്‍ വികസിപ്പിച്ചതിനാണ് പുരസ്കാരം. ലോകത്തെ പുതിയ തലത്തിലേക്ക് ഉയർത്താൻ കണ്ടുപിടുത്തം സഹായകമായി എന്ന് പുരസ്കാര സമിതി വിലയിരുത്തി.