മരടിലെ ഫ്ലാറ്റ് ചെറു സ്ഫോടങ്ങളിലൂടെ പൊളിക്കും

0
565

സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികളെ നിയോഗിച്ചു. മുബൈ ആസ്ഥാനമായുള്ള എഡിഫൈസ് എന്‍ജിനിയറിങും, ചെന്നൈയിൽ നിന്നുള്ള വിജയ് സ്റ്റീല്‍സുമാണ് ഫ്ലാറ്റുകൾ പൊളിക്കുക.

ഈ വെളിയാഴ്ച ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറും, പതിനഞ്ച് ദിവസത്തിനകം ഫ്ലാറ്റുകൾ പൊളിക്കുന്ന വിധവും, സമയവും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് കമ്പനികൾ സർക്കാറിന് കൈമാറും.നിയന്ത്രിത സ്ഫോടനങ്ങൾ വഴി മൂന്ന് മാസങ്ങൾ എടുത്താവും ഫ്ലാറ്റുകൾ പൊളിക്കുക. ഒരു മാസത്തിൽ ബാക്കിയാകുന്ന അവശിഷ്ടങ്ങളും സ്ഥലത്ത് നിന്നും മാറ്റും. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ മേൽനോട്ടം സർക്കാർ പ്രതിനിധിയായ വിദഗ്ദ്ധ എഞ്ചിനീയർ എസ്ബി സർവാത്തേയ്ക്കാണ്. ഇരുനൂറിലേറെ കെട്ടിടങ്ങൾ പൊളിച്ച അനുഭവ പരിചയമുണ്ട് സർവാത്തേയ്ക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here