കൂടത്തായിൽ നടന്ന കൂട്ടക്കൊല സിനിമയാകുന്നു. കേസ് അന്വേഷണ ഉദ്യോഗസ്ഥനായി സൂപ്പർതാരം മോഹന്‍ലാല്‍ എത്തുന്നു.
ലാലിന് വേണ്ടി എഴുതിയ ഒരു കുറ്റാന്വേഷണ തിരക്കഥയാണ് ഇപ്പോൾ കൂടത്തായി കേസുമായി ബന്ധിപ്പിച്ചു പുറത്തിറക്കാൻ പോകുന്നത് എന്ന് സിനിമയുടെ പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
അതേസമയം കൂടത്തായ്, കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട് എന്ന പേരില്‍ റോണക്സ് ഫിലിപ്പ് ഒരു ചിത്രം പ്രഖ്യാപിച്ച പോസ്റ്റർ ഇറക്കിയിട്ടുണ്ട്.ഡിനി ഡാനിയേൽ ഡോളി എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.