കെഎസ്ആർടിസി സർവ്വീസില്ല, യാത്രക്കാർക്ക് ദുരിതം

0
489

നാടുകാണി ചുരം പാതയിൽ ഗതാഗത നിരോധനം പാടെ പിൻവലിച്ചിട്ടും കെഎസ്ആർടിസി സർവ്വീസ് പുനരാരംഭിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു.തമിഴ്നാട്, കര്‍ണാടക സര്‍ക്കാരിന്റെ ബസുകള്‍ സര്‍വീസ് നടത്തുമ്പോഴാണ്‌ കെഎസ്ആര്‍ടിസി ഡിപ്പാർട്ടമെന്റിന്റെ ഈ അലംഭാവം.

56 ദിവസങ്ങൾക്ക് ശേഷം ചുരം സർവ്വീസിന് തുറന്നു കൊടുത്ത അന്നുതന്നെ കർണ്ണാടക ട്രാൻസ്‌പോർട്ട് സർവ്വീസ് ആരംഭിച്ചിരുന്നു. അടുത്ത ദിവസം തമിഴ്‌നാടും ആരംഭിച്ചു. നമ്മുടെ സ്വന്തം കെഎസ്ആർടിസി ട്രയൽ റൺ നടത്തിയത് തന്നെ മൂന്നാം നാൾ മാത്രമാണ്. സർവീസിന് യോഗ്യമാണെന്നും അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.30 സർവ്വീസുകൾ, അതും എല്ലാം ലാഭത്തിൽ തന്നെ ആയിരുന്നിട്ടും ഇന്ന് നടത്തുന്നത് ആകെ ഒന്ന് മാത്രം. ഇതോടെ തമിഴ്നാട്, കർണാടക എന്നീ സംസ്ഥനങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി.

LEAVE A REPLY

Please enter your comment!
Please enter your name here