ലക്ഷങ്ങളുടെ ചിലവ്, അറ്റകുറ്റപ്പണികൾ പൂജ്യം.

0
572

കഴിഞ്ഞ പ്രളയത്തിൽ നിലമ്പൂർ ഉൾപ്പെട്ട മലപ്പുറത്തിന്റെ കിഴക്കൻ മേഖല വെള്ളത്തിൽ ആയതിന്റെ പ്രധാന കാരണം ചാലിയാറിന് കുറുകെയുള്ള മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടർ ഉയർത്താൻ കഴിയാത്തത് കൊണ്ട് കൂടിയായിരുന്നു. ലക്ഷങ്ങൾ പരിപാലനത്തിനായി വകയിരുത്തുമ്പോഴും ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ പോലും ബന്ധപ്പെട്ടവർ നടത്താറില്ല. ആകെ ഉള്ള 12 എണ്ണത്തിൽ 3 എണ്ണവും പ്രളയത്തിൽ അനങ്ങിയില്ല.വെളളപ്പൊക്കത്തിന്റെ രൂക്ഷത കൂട്ടി. റഗുലേറ്ററിന്റെ പരിപാലനത്തിന്റെ പേരില്‍ ചിലവഴിക്കുന്ന ലക്ഷങ്ങള്‍ കൈക്കലാക്കുന്നവര്‍ ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ പോലും നടത്താറില്ല. ഒഴുകി വന്ന മരങ്ങളും മറ്റുള്ള വസ്തുക്കളും കുടുങ്ങി ഒഴുക്കിനെ സാരമായി ബാധിക്കുകയും ചെയ്തു. പ്രതിവർഷം ഏതാണ്ട് 7 ലക്ഷം രൂപയാണ് പരിപാലന തുക എന്നറിയുമ്പോഴാണ് അനാസ്ഥയുടെ ആഴം എത്രത്തിലമെന്നത് മനസ്സിലാകുക.

രണ്ടു വർഷങ്ങളിൽ തുടർച്ചയായി വന്ന പ്രളയകാലത്തും അത്യാവശ്യ ഘട്ടങ്ങളില്‍ പോലും റഗുലേറ്ററിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ കഴിയാതെ പോയത് പ്രദേശത്തെ ഭീതിയിലാഴ്ത്തുകയും ചെയ്തു. പാലത്തിന്റെ മുകളിൽ കൂടി വെളളമൊഴുകിയതോടെ റഗുലേറ്ററിന്റെ ഇരുകരകളിലേയും അപ്രോച്ച് റോഡുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.ഇനി എത്ര കൊല്ലം പ്രളയം വന്നാലാണ് അധികാരികളുടെ കണ്ണുകൾ തുറക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here