കൊച്ചിയിൽ പെൺകുട്ടിയെ തീകൊളുത്തി കൊന്നു, യുവാവും മരിച്ചു

0
655

അർദ്ധരാത്രി വീട്ടിൽ കയറി പ്ലസ് ടു വിദ്യാർത്ഥിനിയെ പെട്രോൾ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തി. തീവച്ച യുവാവും പൊള്ളലേറ്റ് മരിച്ചു. കാക്കനാട് സലഫി ജുമാ മസ്‌ജിദ്‌ പരിസരത്തുള്ള പദ്മാലയത്തിൽ ഷാലന്റെ മകൾ ദേവികയാണ് (17) മരിച്ചത്. പറവൂർ സ്വദേശി മിഥുനാണ് ഈ ക്രൂരകൃത്യം ചെയ്തത്. മിഥുനും തീ പൊള്ളലേറ്റ് മരിച്ചു.ബുധനാഴ്ച അർദ്ധരാത്രി ഷാലന്റെ വീട്ടിലെത്തിയ മിഥുൻ വീട്ടുകാരെ വിളിച്ചുണർത്തി ദേവികയെ കാണണമെന്ന് പറയുകയും, ഉറക്കമുണർന്ന് എത്തിയ ദേവികയെ പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം.

പ്രേമാഭ്യർഥന നിരസിച്ചതാണു കൊലയ്ക്കു പിന്നിലെന്നാണ് സൂചന. ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ മിഥുൻ വാതിലില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തിയ ശേഷം ഷാലനോട്‌ മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. നാട്ടുകാർ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. പ്രേമാഭ്യർത്ഥന നിരസിച്ചതാണ്‌ കൊലക്ക് കാരണമായതെന്ന് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here