വിജയ് ചിത്രം പ്രതിസന്ധിയിൽ!

0
825

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബിഗിൽ ഈ മാസം 24ന് റിലീസ് ആകുകയാണ്. വിജയ് ചിത്രം ആകുമ്പോൾ പ്രതിസന്ധികൾ  പുതിയ കഥ അല്ല. കേരളത്തിൽ വലിയ റിലീസ് ലഭിക്കില്ല എന്നുള്ളതാണ് ഈ തവണ നേരിടുന്ന പ്രതിസന്ധി.മലയാള താരങ്ങളുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ സ്വീകാര്യതയാണ് വിജയ് ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്. ഇത് പല നടൻമാരും സംവിധായകരും തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്.
കേരള സിനിമ പ്രൊഡ്യൂസഴ്സ് ഡിസ്ട്രിബ്യുടെസ്സ്  അസോസിയേഷന്റെ പുതിയ നിയമ പ്രകാരം അന്യ ഭാഷ സിനിമകൾക്ക് 125ൽ കൂടുതൽ സ്ക്രീനുകൾ നൽകാൻ പാടില്ല എന്നാണ്, ഈ നിയമമാണ് ബിഗിലിനും വിനയായത്.
ബീഗിലിന്റെ വിതരണാവകാശത്തിനു വൻ തുകയാണ് നിർമാതാക്കളായ എ ജി എസ് പ്രൊഡക്ഷൻസ് ചോദിക്കുന്നത്, വലിയ റിലീസ് സാധ്യമല്ലാത്തതിനാൽ ഈ തുക മുടക്കി ചിത്രം എടുക്കാൻ വിതരണക്കാർ തയാറാകുന്നില്ല എന്നതാണ് ഇപ്പളത്തെ പ്രശ്നം.2012ൽ  പുറത്തിറങ്ങിയ തുപ്പാക്കി വെറും 125 സ്‌ക്രീനുകളിൽ പ്രദർശനം നടത്തി ഒരു ചരിത്രം തന്നെ സൃഷ്ടിച്ചത് . ഇന്ന് കാലങ്ങൾ കടന്ന് ഇപ്പുറത്തു എത്തിയിട്ടും ആ വരവേൽപിനു വീര്യം കൂടുന്നതല്ലാതെ  ഒരു കുറവും വന്നിട്ടില്ല എന്നതാണ് സത്യം. തീയേറ്ററുകൾ കുറവാണെങ്കിൽ മാരത്തോൺ ഷോകൾ നടത്തും എന്നാണ് അമൃത ടീവി യോട് പ്രതികരിച്ച വിജയ് ആരാധകർ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here