ഇന്ത്യക്കാർ വിളിക്കും, പാകിസ്ഥാനിൽ നിന്നാരും വിളിക്കില്ല, അക്തർ

0
826

ഒരുകാലത്ത് ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ച, തീയുണ്ടകൾ എറിഞ്ഞിരുന്ന റാവൽപിണ്ടി എക്സ്പ്രസ് എന്ന് വിളിപ്പേരുള്ള ബൗളറാണ് അക്തർ. തന്റെ യൂട്യൂബ് ചാനലിൽ ഒരു വിഷമം, താരം ഈയിടെ പങ്കുവച്ചു. അത് മറ്റൊന്നുമല്ല പാക്കിസ്ഥാനിൽ നിന്നുള്ള ഒരു ബൗളർമാരും തന്നെ വിളിക്കാറില്ല എന്നും ഉപദേശം തേടാറില്ല എന്നുമാണ് അക്തർ വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ബൗളർമാരിൽ ചിലർ വിളിക്കാറുണ്ട് എന്നും വേണ്ട ഉപദേശങ്ങൾ അവർക്കായി നൽകാറുണ്ട് എന്നും അക്തർ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടി മത്സരം ജയിപ്പിച്ച മുഹമ്മദ് ഷമി ലോകകപ്പ് സെമി ഫൈനലിന് ശേഷം വിളിച്ചെന്നാണ് അക്തർ വെളിപ്പെടുത്തിയത്. നിരാശയിലാരുന്ന താരത്തിനോട് ശാരീരിക ക്ഷമത നിലനിർത്തണമമെന്നും മറ്റുമുള്ള നിർദ്ദേശങ്ങൾ നൽകിയെന്നും അക്തർ പറയുന്നു. ടെസ്റ്റിലെ മിന്നും പ്രകടനത്തിന് ഷമിയെ അഭിനന്ദിക്കാനും അക്തർ മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here