കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി.

0
720

തിരിച്ചടികൾ പുതുമയല്ല ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പക്ഷെ സീസൺ തുടങ്ങും മുന്നേ തിരിച്ചടി കിട്ടുന്നത് ഇതാദ്യം. ബ്ലാസ്റ്റേഴ്സിലെ മിന്നും താരം സന്ദേശ് ജിങ്കൻ പരുക്കേറ്റു പുറത്തായതാണ് ടീമിനെ വലക്കുന്ന ഇപ്പോഴത്തെ പ്രശ്നം.കാൽമുട്ടിനേറ്റ പരുക്കാണ് താരത്തിന് വിനയായത്.

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രതിരോധനിരയുടെ നെടുംതൂണാണ് ഈ 26 കാരൻ.ലോകകപ്പ് യോഗ്യത റൗണ്ട് കളിക്കുന്ന ഇന്ത്യൻ ടീമിലെ അംഗമാണ് താരം, കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയുള്ള പരിശീലന  മത്സരത്തിലാണ് പരിക്കേറ്റത് . ഇതുമൂലം ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ലോകകപ് യോഗ്യത മത്സരത്തിന് ജിങ്കൻ ഉണ്ടാകില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.ഐ എസ് എല്ലിലെ ആദ്യ മത്സരങ്ങളിൽ ജിങ്കൻ പുറത്തിരിക്കേണ്ടി വരും എന്നാൽ പരുക്ക് ഗുരുതരമായാൽ ഇ സീസൺ തന്നെ നഷ്ടപ്പെട്ടേക്കാം. ഐ എസ് എല്ലിലെ കഴിഞ്ഞ സീസോണിലേറ്റ കനത്ത തോൽവിയിൽ നിന്നും തിരിച്ചു വരവാനായി വൻ അഴിച്ചുപണി ടീമിൽ നടത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കളിയ്ക്കാൻ ഇറങ്ങുന്നത്.പുതിയ പരിശീലകൻ എൽകോ ഷെട്ടോരിക്കു കീഴിൽ ഒരുപിടി വിദേശ താരങ്ങളെ അണിനിരത്തിയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here