പകരക്കാരി പ്രിയ, കോരിത്തരിച്ചു ക്രിക്കറ്റ് പ്രേമികൾ.

0
916

ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് ടീമുമായുള്ള ഏകദിനം കളിയ്ക്കാൻ സ്‌മൃതി മന്ഥന ഉണ്ടാകില്ല എന്നറിഞ്ഞു ഞെട്ടിത്തരിച്ച ക്രിക്കറ്റ് ആരാധകരെ പ്രീതിപ്പെടുത്താൻ പ്രിയ എത്തുന്നു. പ്രിയ പുനിയ എന്ന പുലിക്കുട്ടി , ഏകദിന മത്സരത്തിൽ അർധസെഞ്ചുറിയോടെ (75 *) മിന്നുന്ന തുടക്കം കാഴ്ച വച്ച ഈ 23 കാരി സ്‌മൃതി മന്ഥനയ്ക്കു പകരക്കാരി ആകുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളം.

ചെറുപ്പം മുതലേ ക്രിക്കറ്റ് ആവേശമായിരുന്ന സ്‌മൃതി ഈ വിവരം അച്ഛനെ അറിയിച്ചു, പിന്നെ മകൾക്കായി ക്രിക്കറ്റ് അക്കാദമികൾ കയറി ഇറങ്ങുന്ന അച്ഛനെയാണ് കണ്ടത് , പക്ഷെ ഫലം സ്ത്രീ ആയതിനാലുള്ള അവഗണനകൾ പക്ഷെ പിൻമാറാൻ അദ്ദേഹം തയ്യാറായില്ല വീട് പണയം വച്ച് സ്വന്തമായി നെറ്റ്‌സ് നിർമിച്ചു.

അച്ഛന്റെ ഈ ആവേശമാണ് പ്രിയയ്ക്കും , കഴിഞ്ഞ ഫെബ്രുവരിയിൽ ദേശിയ T20 ടീമിൽ ഇടം ലഭിച്ചു എങ്കിലും 3 മത്സരങ്ങളിൽ നിന്നും 9 റൺസ് മാത്രമാണ് നേടാനായത്. പരാജയങ്ങൾ വിജയത്തിനുള്ള ചവിട്ടുപടിയാകും എന്ന പ്രയോഗം അർത്ഥവത്താക്കുന്ന പ്രകടനത്തിനാണ് ക്രിക്കറ്റ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത് . 7 മാസത്തിനു ശേഷം ഏകദിനത്തിൽ അരങ്ങേറാൻ ലഭിച്ച അവസരം ശരിക്കും മുതലാക്കി കളിയിലെ താരമായി മാറി .

LEAVE A REPLY

Please enter your comment!
Please enter your name here