ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിന്റെ പ്രസിഡന്റായി ബംഗാൾ കടുവയെന്ന വിളിപ്പേരുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി എത്തുന്നു. തിരഞ്ഞെടുപ്പിന് മുൻ നായകൻ അപേക്ഷ സമർപ്പിക്കും എന്നാണ് ലഭ്യമായ വിവരം. സംസ്ഥാന പ്രതിനിധകളുടെ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള ചർച്ചയിലെ സമവായത്തിൽ ഉയർന്ന പേരാണ് ഗാംഗുലിയുടേത് എന്നാണ് സൂചന. അങ്ങനെയാണെങ്കിൽ ഈ മാസം അവസാനം നടക്കുന്ന യോഗത്തിൽ എതിരില്ലാതെ ക്രിക്കറ്റിന്റെ ദാദ പുതിയ ഇന്നിങ്സിന് തുടക്കമിടും.
കേന്ദ്ര ആഭ്യഭര മന്ത്രി അമിത് ഷായുടെ ആശീർവാദത്തോടെയാണ് ഗാഗുലി ഈ സ്ഥാനത്തേക്ക് എത്തുന്നത്. ശ്രീനിവാസൻ പക്ഷത്തോടുള്ള വിവിധ സാംസ്ഥാനങ്ങളുടെ എതിർപ്പും മുൻ നായകന് തുണയായി എന്നുവേണം അനുമാനിക്കാൻ. കർണ്ണാടകയുടെ ബ്രിജേഷ് പട്ടേലിനെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി ശ്രീനിവാസൻ അമിത്ഷായെ കണ്ടെങ്കിലും അനുരാഗ് ഠാക്കൂറിന്റെ പിന്തുണ ഗാംഗുലിയ്ക്ക് ആയതിനാൽ ഷായും പിന്തിനച്ചും ഇതോടെ ഗാംഗുലി പ്രസഡന്റും, ബ്രിജേഷ് പട്ടേൽ ഐപിഎൽ ചെയർമാനും, ഷായുടെ മകൻ ജയ് ഷാ സെക്രട്ടറിയുമാകും.