തൃശ്ശൂറിൽ ദിവാൻഞ്ചി മൂലയിൽ നിന്ന് പുതുക്കോട്ടയിലേക്ക് ഓട്ടം വിളിച്ച ശേഷം ആമ്പല്ലൂർ ഭാഗത്ത് വച്ച് ഡ്രൈവറെ തലയ്ക്കടിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ കാർ പോലീസ് പിടിച്ചെടുത്തു.
വഴിയരികിൽ ഡ്രൈവറെ തള്ളി കാറുമായി പോയ പ്രതികൾ അങ്കമാലി പോലീസിനെ വെട്ടിച്ചു കടന്നു എങ്കിലും കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് പ്രതികൾ എത്തിയതെന്ന് പോലീസ് പറഞ്ഞു. അതേ സമയം പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന് ഡ്രൈവർ മൊഴി നൽകി.