തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒരുപാട് കെട്ടിട്ടുള്ളതും, പലതും നടക്കില്ലെന്ന് അറിയാമെങ്കിലും വാഗ്ദാനം ഒരത്ഭുതമായി തോന്നുന്നത് ഇതാദ്യമായിരിക്കും. തന്നെ ജയിപ്പിച്ചാൽ ട്രാഫിക് നിയമങ്ങൾ ചെറുതായി തെറ്റിക്കുന്ന ബൈക്ക് യാത്രക്കാരുടെ പിഴ ഒഴിവാക്കാം എന്നതാണ് ഹരിയാനയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി ദൂദറാം ബിഷ്നോയ് പറഞ്ഞിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലാണ്. പോലീസുകാരിൽ നിന്ന് രക്ഷനേടാൻ ആരൊക്കെ ഇദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന് കണ്ടുതന്നെ അറിയാം.