തിരുവനന്തപുരത്ത് നാളെ സബ് കളക്ടറായി ചുമതല ഏൽക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ വ്യക്തിയാണ്. ആറാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട്, സാഹചര്യങ്ങളോട് ഒരിക്കലും തോൽക്കാതെ, നിരന്തരം പടവെട്ടി ജയിച്ച പ്രഞ്ജീൽ പാട്ടീൽ നാളെ രചിയ്ക്കാൻ പോകുന്നത് പുതിയ ചരിത്രമാണ്. നാളെ ഒരുപാട് പേർക്ക് പ്രചോദനമായേക്കാവുന്ന പുതിയ അദ്ധ്യായം. ജീവിതത്തിൽ ഏൽക്കുന്ന തിരിച്ചടികളിൽ പതറാതെ, മനോധൈര്യം നഷ്ടപ്പെടാതെ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ഒന്നും തടസ്സമല്ല എന്ന പാഠം ഇതിലും നന്നായി എങ്ങനെ പഠിപ്പിക്കാൻ?