തട്ടുകടയുടെ സമീപത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് രണ്ടു ദിവസത്തിന് ശേഷം കഴുകി അതേ സ്ഥലത്ത് തന്നെ തിരികെ കൊണ്ടുവച്ച് കള്ളൻ മാതൃകയായി. മലപ്പുറത്ത് അങ്ങാടിപ്പുറത്താണ് കൗതുകകരമായ ഈ സംഭവം അരങ്ങേറിയത്.
അത്യാവശ്യത്തിനായി അനിയന്റെ ബൈക്കെടുത്ത് വഴിയിൽ ഒരു ചായ കുടിക്കാൻ നിർത്തിയതായിരുന്നു മുഹമ്മദ് ബഷീർ. അവിടെ നിന്നാണ് കള്ളൻ ബൈക്കുമായി മുങ്ങിയത്. പോലീസിൽ പരാതിയെല്ലാം നൽകിയെങ്കിലും ബൈക്ക് കണ്ടെത്താനായിരുന്നില്ല. രണ്ടുദിവസത്തിന് ശേഷം മോഷണം പോയ സ്ഥലത്തിന് സമീപത്തുള്ള റോഡിൽ എല്ലാവരും ശ്രദ്ധിക്കുന്ന വിധത്തിലായിരുന്നു ബൈക്ക് തിരികെ കൊണ്ടു വച്ചത്. തുടച്ച് വൃത്തിയാക്കിയ ബൈക്ക് 150 കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ടായിരുന്നു. പോലീസ് കസ്റ്റഡിയിൽ എടുത്ത വാഹനം ഉടമ എത്തി തിരികെ വാങ്ങി.