എളിമയുടെ മനുഷ്യാവതാരം
IIT വാരണാസിയിലെ ഒരു ചടങ്ങിന് മുഖ്യ അതിഥിയായി എത്തിയതാണ് കലാം. വേദിയിലേക്ക് എത്തിയപ്പോഴാണ് അദ്ദേഹം അത് കണ്ടത്. വേദിയിൽ നിരത്തിയിരിക്കുന്നത് 5 കസേരകൾ അതിൽ നടുക്കുള്ളത് മറ്റു 4 കസേരകളെക്കാൾ വലുത്. അത് തനിക്കുള്ളതാണെന്നറിഞ്ഞ അദ്ദേഹം വിനയ പൂർവം അത് നിരസിച്ചു എന്നിട്ടു വൈസ് ചാസിലറോട് അതിൽ ഇരുന്നുകൊള്ളാൻ പറഞ്ഞു, പക്ഷെ ഇന്ത്യയുടെ രാഷ്‌ട്രപതി ഇരിക്കുന്ന കസേരയെക്കാൾ ഉയർന്ന കസേരയിൽ എങ്ങനാണ് തൻ ഇരിക്കുക. ഒടുവിൽ ആ കസേര അവിടെ നിന്നും മാറ്റി മറ്റു 4 കസേരകൾ പോലത്തെ ഒന്ന് എത്തിച്ചു അതിലാണ് കലാം ഇരുന്നത്.
ആഡംബരങ്ങൾ മോഹിച്ചു അധികാരത്തിനായി ആളുകൾ തമ്മിൽ തല്ലുമ്പോൾ ആണ് താൻ ആഗ്രഹിക്കാതെ കിട്ടിയ അധികാരം നൽകുന്ന ആഡംബരം വേണ്ടെന്നു വയ്ക്കുന്ന ഒരു മനുഷ്യൻ, ഒരുപക്ഷെ ഇതുകൊണ്ടൊക്കെ ആകാം മരിച്ചു 4 കൊല്ലങ്ങൾക്കു ശേഷവും ജനഹൃദയങ്ങളിൽ മരണമില്ലാത്ത ആ മനുഷ്യൻ ഉയർന്നു നില്ക്കാൻ കാരണം.