ലോകത്തെ ഏറ്റവും മികച്ച താരമാകാൻ നെയ്മറിന് ബാഴ്സലോണയിലേക്ക് തന്നെ തിരികെ പോകേണ്ട ആവശ്യമില്ലെന്നും, ഏതൊരു ടീമിൽ കളിച്ചാലും ആ ടീമിന്റെ അവിഭാജ്യ ഘടകമാണ് നെയ്മർ എന്നും പറയുന്നത് ബ്രസീലിന്റെ ഗോൾ കീപ്പർ ആലിസണാണ്.
നെയ്മർ എവിടെ ആയാലും നിലവിൽ ലോകോത്തര താരങ്ങളുടെ പട്ടികയിൽ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും ദേശീയ ജേഴ്സിയിലെ കൂട്ടുകാരനെ കുറിച്ച് ആലിസൺ പറഞ്ഞു. നേരത്തേ ബാഴ്സയിലേക്ക് തിരികെ ചേക്കേറാനുള്ള നെയ്മറിന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടിരുന്നു.