പ്രമേയങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന ചിത്രങ്ങളിൽ തിരഞ്ഞു പിടിച്ച് അഭിനയിക്കുക എന്നതിൽ ആഗ്രഗണ്യനാണ് രാജ്കുമാർ റാവു. ഇപ്പോഴിതാ വേറിട്ട പ്രൊമോഷൻ ടെക്നിക്കുമായി എത്തിയിരിക്കുകയാണ് താരം. ഇറങ്ങാൻ ഇരിക്കുന്ന പുതിയ സിനിമയായ മെയ്ഡ് ഇൻ ചൈനയിൽ ഒരു സംരഭകന്റെ വേഷത്തിലാണ് താരം എത്തുന്നത്. രഘ് മേഹത എന്ന കഥാപാത്രമായി എത്തുന്ന രാജ്കുമാർ ഡികാപ്രിയോക്ക് ഒരു പേന വിൽക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. വൂൾഫ് ഓഫ് വാൾസ്ട്രീറ്റ് എന്ന സിനിമയിലെ രംഗങ്ങൾ എഡിറ്റ് ചെയ്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇത് വാങ്ങിയാൽ രാജാവിനെ പോലെ ആകുമെന്നും ഇത് കേട്ട് അവസാനം ഹോളിവുഡ് താരം രാജ്കുമാറിനെ അഭിനന്ദിക്കുന്നതുമാണ് വീഡിയോയിലെ ഉള്ളടക്കം.